SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.18 AM IST

വയലാർ കവിത ആലാപന മത്സരം

കൊല്ലം: വയലാർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ 25ന് രാവിലെ 9 മുതൽ ലൈബ്രറി ഹാളിൽ വയലാർ കവിതാലാപന മത്സരം നടത്തും. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ്, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 24ന് മുമ്പായി ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യണം. എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലും വിജയികൾക്ക് സമ്മാനവും 28ന് വൈകിട്ട് 5ന് ഈ വർഷത്തെ വയലാർ അവാർഡ് ജേതാവ് ഡോ. ആർ. രാജശ്രീക്ക് പബ്ലിക് ലൈബ്രറി നൽകുന്ന സ്വീകരണ സമ്മേളനത്തിൽ സമ്മാനിക്കും. ഫോൺ: 0474-2748487, 9497780029. ഇമെയിൽ: qplrc.klm@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL