കൊല്ലം: മങ്ങാട് ശാന്താനന്ദമഠത്തിൽ നവരാത്രി മഹോത്സവത്തോടാനുബന്ധിച്ച് വിജയ ദശമി ദിവസം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. നാളെ രാവിലെ 6.30ന് പൂജയെടുപ്പിനു ശേഷം സദ്ഗുരു സ്വാമി ശാന്താനന്ദഗിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണം. ദേവി മാതാ ജ്ഞാനാഭിനിഷ്ഠയും ചടങ്ങുകളിൽ പങ്കെടുത്ത് കുരുന്നുകളെ അനുഗ്രഹിക്കും. സംഗീത, നൃത്താദി കലകളിലുള്ള വിദ്യാരംഭത്തിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുയിട്ടുള്ളതായി ആശ്രമ സദ്സംഗ സമിതി ഭാരവാഹികൾ അറിയിച്ചു. ആശ്രമത്തിനു കീഴിലുള്ള പത്തനംതിട്ട ഋഷി ജ്ഞാന സാധനാലയത്തിലും വിദ്യാരംഭത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |