
ചാത്തന്നൂർ: ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത തോരാമഴയിൽ രാവിലെ 11 ഓടെ തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കാറിലേക്ക് ദേശീയപാതയിൽ കെട്ടിക്കിടന്ന വെള്ളം ശക്തിയോടെ ഗ്ലാസിലേക്ക് തെറിച്ച് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മറ്റ് വാഹനങ്ങൾ അപകടം നടന്ന സമയത്ത് റോഡിൽ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി കാർ റോഡിൽ നിന്ന് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |