
കട്ടപ്പന: പുതിയ കാലത്തെ തൊഴിൽസാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനഗവ.ഐ ടി ഐ യ്ക്ക് വേണ്ടി അന്താരാഷ്ട്രനിലവാരത്തിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ത്രിഡി പ്രിന്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ കോഴ്സുകൾ നടപ്പിലാക്കും.
ആധുനിക ക്ലാസ് മുറികൾ, റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ്, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, വയർമാൻ ട്രേഡുകൾ ഉൾപ്പെടെ പുതിയ സൗകര്യങ്ങളാണ് കട്ടപ്പന ഐ ടി ഐ യെ വ്യത്യസ്തമാക്കുന്നത്.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു.
വാഴൂർ സോമൻ എം എൽ എ ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി .പി ജോൺ, മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി , ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, തിരുവനന്തപുരം ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് എ ആംസ്‌ട്രോങ്, ട്രെയിനിംഗ് ഡയറക്ടർ മിനി മാത്യു, ഐ ടി ഐ പ്രിൻസിപ്പാൾ സി .എസ് ഷാന്റിതുടങ്ങിയവർ പങ്കെടുത്തു.
കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 5.34 കോടി രൂപ ചെലവിൽ 1384 24ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമ്മിച്ചത്. കേരള അക്കാദമി ഫോർ എക്സിലൻസിന്റെ നിർമ്മാണ മേൽനോട്ടത്തിൽ കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ആണ് കെട്ടിട നിർമ്മാണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |