SignIn
Kerala Kaumudi Online
Monday, 05 October 2026 10.45 PM IST

ബ്രിട്ടീഷ് എയർവേയ്സ് വിമാനം പറക്കുന്നതിനിടെ 28000 അടി താഴേക്ക് പതിച്ചു,​ യാത്ര റദ്ദാക്കി

british-airways-
പ്രതീകാത്മക ചിത്രം

ലണ്ടൻ : ലണ്ടനിൽ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം പറക്കുന്നതിനിടെ 37000 അടി ഉയരത്തിൽ നിന്ന് 28000 അടി താഴേക്ക് പതിച്ചതായി റിപ്പോർട്ട്. വിമാന നിരീക്ഷണ വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എമർജൻസി പ്രഖ്യാപിച്ച വിമാനം അമേരിക്കൻ യാത്ര റദ്ദാക്കി ഹീത്രു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.

അയർലൻഡിന് മുകളിൽക്കൂടി പറക്കുമ്പോഴാണ് ബ്രിട്ടീഷ് എയർവേയ്‌സിന്റെ BA295 വിമാനം പെട്ടെന്ന് ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് തിങ്കൾ പ്രാദേശിക സമയം രാവിലെ 11.50ഓടെയാണ് ബോയിംഗ് 777-200ER വിമാനം പുറപ്പെട്ടത്. എട്ടുമണിക്കൂർ 40 മിനിട്ടുകൾക്ക് ശേഷം ഷിക്കാഗോയിൽ എത്തിച്ചേരേണ്ടതായിരുന്നു വിമാനം,​ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതിന്റെ കാരണം ലഭ്യമായിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

ഒരാഴ്ചയ്ക്കുള്ളിൽ എയർലൈൻ മേഖലയിൽ നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. സെപ്തംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം പുറപ്പെട്ട് 2 മിനിട്ടിനുള്ളിൽ 17400 അടി താഴേക്ക് പതിച്ചിരുന്നു. സഹപൈലറ്റ് മറ്റൊരു പൈലറ്റായ ക്യാപ്ടൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ച് വിമാനം നിയന്ത്രണത്തിലാക്കി ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായ വിവരങ്ങൾ പുറത്തുവന്നിരുന്നു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRIRISH AIRWAYS, VBRITISH AIRWAYS FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360