പനാജി: ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്.
സമുദ്ര നിരീക്ഷണം, തെരച്ചിൽ, രക്ഷാപ്രവർത്തനം, കള്ളക്കടത്ത് നിയന്ത്രണം എന്നിവയിൽ ഒരു നാഴികകല്ലായി ഐസിജിഎസ് അജിത്ത് മാറുമെന്നാണ് കരുതുന്നത്. കപ്പൽ ഗുജറാത്തിലെ ഓഖ തീരത്തായിയിരിക്കും പ്രവർത്തിക്കുകയെന്നാണ് വിവരം.
സ്വന്തമായി വികസിപ്പിച്ച ആദ്യ ഫ്‌ളീറ്റ് സഹായ യുദ്ധകപ്പൽ കഴിഞ്ഞ ദിവസമാണ് (ഫ്‌ളീറ്റ് സപ്പോർട്ടിംഗ് ഷിപ്പ്) ഇന്ത്യ പുറത്തിറക്കിയത്. സൂര്യ എന്ന് പേരിട്ടിരിക്കുന്ന കപ്പൽ (എഫ്‌എസ്‌എസ്-1) വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ (എച്ച്എസ്എൽ) വച്ചാണ് ചൊവ്വാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുറത്തിറക്കിയത്.
ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിൽ ഐഎൻഎസ് ശക്തി, ഐഎൻഎസ് ജ്യോതി എന്നീ ഫ്‌ളീറ്റ് ടാങ്കറുകളും വെസ്റ്റേൺ തീരത്ത് ഐഎൻഎസ് ദീപക്, ഐഎൻഎസ് ആദിത്യ എന്നീ കപ്പലുകളും നിലവിൽ നാവികസേനയ്‌ക്കുണ്ട്. യുദ്ധകപ്പലുകൾക്ക് സമുദ്രത്തിൽവച്ച് ഇന്ധനം നിറയ്‌ക്കുന്നതും സാധനങ്ങൾ എത്തിക്കുന്നതും ഇവയാണ്.
82 ശതമാനം തദ്ദേശീയമായി നിർമ്മിച്ചവയാണ് ഫ്‌ളീറ്റ് ടാങ്കർ കപ്പലുകൾ. നാവികസേനാ മാനദണ്ഡങ്ങൾ പാലിച്ച് സമയം കുറച്ചാണ് കപ്പൽ എച്ച്എസ്എൽ അധികൃതർ നിർമ്മിച്ചത്. 223.6 മീറ്റർ നീളവും 31.5 മീറ്റർ വീതിയും 9.3 മീറ്റർ ആഴവുമുള്ളതാണ് സൂര്യ. 43,500 ടൺ സ്ഥാനാന്തര ശേഷിയും മണിക്കൂറിൽ 20 നോട്ടിക്കൽ മൈൽ ദൂരം പരമാവധി വേഗതയും ഇതിനുണ്ട്. 20,000 ടൺ ലോ സൾഫർ ഹൈസ്‌പീഡ് ഡീസലും 2500 ടൺ ഏവിയേഷൻ ടർബൈൻ ഇന്ധനവും വഹിക്കാൻ സൂര്യയ്‌ക്ക് ശേഷിയുണ്ട്.
India has introduced ICGS Ajith, a patrol vessel developed by Goa Shipyard Limited. The vessel is expected to strengthen maritime surveillance, search and rescue operations, and anti-smuggling efforts. According to the report, it will operate from Okha in Gujarat.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |