SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

റേഷൻ മസ്റ്ററിംഗ് :  വിരൽ പതിയാത്തവർക്കായി  ഐറിസ് സ്‌കാനർ മസ്റ്ററിംഗ് സംവിധാനം

rr

കോട്ടയം: താലൂക്കിലെ എ.എ.വൈ, പി.എച്ച്.എച്ച് (മുൻഗണനാ) കാർഡുകളിൽ ഉൾപ്പെട്ട ഇപോസ് മെഷീനിൽ വിരൽ പതിയാത്തത് മൂലം ഇ.കെ.വൈ.സി മസ്റ്ററിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്തവർക്കായി ഐറിസ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് സംവിധാനം ഒരുക്കിയതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിലുളള ഗുണഭോക്താക്കൾക്ക് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് സ്ഥിതിചെയ്യുന്ന തിരുനക്കരയിലെ മാവേലി ടവറിൽ ഇന്ന് രാവിലെ 9.30 മുതൽ 5 വരെ മസ്റ്ററിംഗ് നടക്കും. 24 മുതൽ 26 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിവിധയിടങ്ങളിൽ ക്യാമ്പുകൾ നടക്കും.

24ന് മണർകാട് പഞ്ചായത്തിൽ കാവുംപടി വൈ.എം.എ ഹാൾ, അതിരമ്പുഴ പഞ്ചായത്തിൽ അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയം. 25ന് പാമ്പാടി പഞ്ചായത്തിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, അയർക്കുന്നം പഞ്ചായത്തിൽ പഞ്ചായത്ത് ഹാൾ, 26ന് അയ്മനം പഞ്ചായത്തിൽ പഞ്ചായത്ത് ഹാൾ, പനച്ചിക്കാട് പഞ്ചായത്തിൽ കുഴിമറ്റം ഗവ.എൽ.പി.എസ് പരുത്തുംപാറ. മസ്റ്ററിംഗിനായി എത്തുന്നവർ റേഷൻകാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടുവരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL