SignIn
Kerala Kaumudi Online
Monday, 19 October 2026 12.56 AM IST

ഫ്രാൻസിൽ പ്രക്ഷോഭം രൂക്ഷം,​ സംഘർഷങ്ങൾക്ക് കാരണം കുടിയേറ്റമെന്ന് ട്രംപ് ,​ അതിർത്തികൾ അടയ്ക്കാൻ നിർദ്ദേശം

france-protest-
143 വർഷം പഴക്കമുള്ള ലിമോഷിലെ ചരിത്രപ്രസിദ്ധമായ ടൗൺ ഹാൾ കലാപകാരികൾ തീയിട്ടപ്പോൾ

പാരീസ് : ഫ്രാൻസിൽ ജീവിതച്ചെലവ് കുത്തനെ ഉയരുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്ക് വഴിതിരിയുന്നു. 143 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ലിമോസ് ടൗൺ ഹാൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. പ്രക്ഷോഭം നാലാംവാരത്തിലേക്ക് എത്തുമ്പോൾ പൊതുസ്ഥാപനങ്ങൾക്കും വ്യാപാര കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ രൂക്ഷമായി. അക്രമങ്ങളെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രക്ഷോഭങ്ങൾക്കെതിരെ രംഗത്ത് വന്നു. പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം ആളുകളുടെ കുടിയേറ്റമാണെന്ന് ട്രംപ് ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ആയിരുന്നു ട്രംപിന്റെ പ്രതികരണം. ഫ്രാൻസ് കത്തുകയാണ്. തീ‌ർത്തും വ്യത്യസ്തമായ ലോകത്ത് നിന്നുള്ളവരും ഹൃദയത്തിൽ വെറുപ്പുള്ളവരുമായ ആളുകളുടെ കുടിയേറ്റം,​ ഒരിക്കൽ മഹത്തരമായിരുന്ന രാജ്യത്തെ തകർത്തിരിക്കുന്നു. ഏറെ വൈകിപ്പോകുന്നതിന് മുൻപേ,​ നിങ്ങളുടെ അതിർത്തികൾ അടയ്ക്കൂ,​ നിയന്ത്രണം ഏറ്റെടുക്കു എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. നേരത്തെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന് ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FRANCE PROTESTS, DONALD TRUMP, FRANCE IMMIGRATION CRISIS, FRANCE BORDER CLOSURE, FRANCE RIOTS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360