
കോട്ടയം: കെ.കെ റോഡ് 18ാം മൈലിൽ സ്വകാര്യ ബസിൽ നിന്നും യാത്രക്കാരിറങ്ങുന്ന സമയം കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യുകയും യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടിയിൽ ജില്ലാ സ്വകാര്യ ബസ് ഓപ്പറേറ്റേഴസ് അസോസിയേഷൻ പ്രതിഷേധിച്ചു. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും തെറ്റായ നടപടി പുനപരിശോധിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |