
കൊച്ചി: റിസർവ് ബാങ്ക് റിപ്പോയിൽ വരുത്തിയ കാൽ ശതമാനം വർദ്ധന ബാങ്കുകളുടെ ലാഭക്ഷമത ഉയർത്തിയേക്കും. ഇതോടെ വൻകിട ബാങ്കുകളുടെ അറ്റ പലിശ മാർജിൻ 0.06 ശതമാനം മുതൽ 0.10 ശതമാനം വരെ ഉയരാൻ ഇടയുണ്ടെന്ന് ഐ.ഐ.എഫ്.എൽ കാപ്പിറ്റലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ ബാങ്കുകളുടെ ഓഹരിയൊന്നിനുള്ള വരുമാന അനുപാതത്തിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വളർച്ചയുണ്ടായേക്കും. നിക്ഷേപങ്ങളുടെ പലിശയേക്കാൾ വേഗത്തിൽ വായ്പാപലിശ ഉയരുമെന്നതാണ് ബാങ്കുകൾക്ക് നേട്ടമാകുന്നത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശ ബാങ്കുകൾക്ക് അതിവേഗം പുതുക്കാനാകും. നിക്ഷേപങ്ങളുടെ പലിശ വർദ്ധന തീരുമാനം വൈകിക്കാനാകും സാധാരണ ബാങ്കുകൾ ശ്രമിക്കുക. വിപണിയിൽ പണലഭ്യത ഉയർന്ന തലത്തിലായതിനാൽ നിക്ഷേപം ആകർഷിക്കുന്നതിൽ ബാങ്കുകൾക്ക് സമ്മർദ്ദം കുറവാണ്. വിദേശ കറൻസി നിക്ഷേപങ്ങളിലൂടെ വലിയ തോതിൽ ബാങ്കുകളുടെ കൈവശം അധിക പണമെത്തിയതും അനുകൂലമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |