
കൊച്ചി: തിരക്കുള്ള കേന്ദ്രങ്ങളിൽ സപ്ലൈകോ ആരംഭിക്കുന്ന കൺവീനിയൻസ് സ്റ്റോർ ശൃംഖലയിലെ ആദ്യ സ്റ്റോർ 'സപ്ലൈകോ ഗോ' എറണാകുളം വൈറ്റില ഹബ്ബിൽ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമാണ് സപ്ലൈകോയുടെ പുതിയ സംരംഭം. നഗരത്തിലെ ജനത്തിരക്കുള്ള മേഖലകളിലും അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇൻഫോപാർക്കിലും കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും സപ്ലൈകോ ഗോ സ്റ്റോറുകൾ ആരംഭിക്കും.
ഉത്സവകാലങ്ങളിൽ മാത്രമല്ല, എല്ലാ അവസരങ്ങളിലും വിപണി ഇടപെടലിൽ നിരന്തര ജാഗ്രത സപ്ലൈകോയും ഭക്ഷ്യവകുപ്പും പുലർത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, ജനറൽ മാനേജർ എം.യു. ബിജു, നഗരസഭ കൗൺസിലർ വി.പി. ചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഹംസ മൂലയിൽ, ഇ.എം. മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |