
കൊച്ചി: സപ്ലൈകോയുടെ പുതിയ സംരംഭമായ കൺവീനിയൻസ് സ്റ്റോർ 'സപ്ലൈകോ ഗോ' യുടെ ആദ്യഷോപ്പ് ഇന്ന് വൈകിട്ട് മൂന്നിന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. രാവിലെ 7 മുതൽ വൈകിട്ട് 9 വരെ പ്രവർത്തിക്കുന്ന
സ്റ്റോറിൽ ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, ബേക്കറി ഉത്പ്പന്നങ്ങൾ, ഐസ്‌ക്രീം, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യവസ്തുക്കൾ തുടങ്ങിയവ ലഭിക്കും. വൈറ്റില ഹബ്ബിലെ ബസ് ബേയുടെ സമീപം ഏകദേശം 200 ചതുരശ്ര അടി സ്ഥലത്താണ് സപ്ലൈകോ ഗോ സജ്ജീകരിച്ചിരിക്കുന്നത്. ഉമാ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, മേയർ വി.കെ. മിനിമോൾ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി. എം ജയകൃഷ്ണൻ, വൈറ്റില മൊബിലിറ്റി ഹബ്ബ് മാനേജിംഗ് ഡയറക്ടർ ഗ്രന്ഥേസായി കൃഷ്ണ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |