SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 AM IST

ബേക്കറി ഉത്പന്ന മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്ന് മലിനജലം ‌എന്നും റോഡിലേക്ക്, രോഗ ഭീതിയിൽ ജനം

g

കോട്ടയം: ചന്തക്കടവിൽ നിന്ന് ടി.ബി ജംഗ്ഷനിലേക്കുള്ള ഇടറോഡിൽ പ്രവർത്തിക്കുന്ന ബേക്കറി ഉത്പന്ന മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്ന് മലിനജലം സ്ഥിരമായി റോഡിലേക്ക് ഒഴുക്കുന്നതായി പരാതി. മലിന ജലം കെട്ടിക്കിടന്ന് ഈ ഭാഗത്ത് പലപ്പോഴും വലിയ ദുർഗന്ധവുമുണ്ടാകാറുണ്ട്.

നിരവധി വാഹനങ്ങളും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും കടന്നു പോകുന്ന റോഡിലേക്ക് മലിനജലം ഒഴുക്കരുതെന്നു നാട്ടുകാർ പരാതിപ്പെട്ടിട്ടും വാഹനം കഴുകുന്നതും മറ്റു മാലിന്യങ്ങളുമെല്ലാം ദിവസവും ഒഴുക്കുകയാണ്. നിരവധി രോഗഭീഷണിയുയർത്തി തിരക്കേറിയ റോഡിൽ മലിനജലം തളം കെട്ടിക്കിടന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL