SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

റഷ്യൻ ബിയർക്യാനിലെ ഗാന്ധിജിയുടെ പേരും ചിത്രവും ഒഴിവാക്കാൻ പുടിന് കത്ത്

mg

കോട്ടയം: റഷ്യയിലെ ബിയർ ക്യാനുകളിൽ അച്ചടിച്ച മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഒപ്പും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിനും പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ് കത്തയച്ചു. വിഷയത്തിൽ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമ്മു, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

ബിയർ ക്യാനുകളിൽ രാഷ്ട്രപിതാവിന്റെ ചിത്രവും ഒപ്പും പതിപ്പിച്ച് ഗാന്ധി എം എന്നു പേര് നൽകിയിരിക്കുന്നത് അനുചിതവും അവഹേളനവുമാണെന്ന് വ്യക്തമാക്കിയാണ് എബി പരാതി നൽകിയത്.
ഉത്പന്നത്തിന്റെ പരസ്യം റഷ്യയിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. ഗാന്ധിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടിയെടുക്കാൻ ഇന്ത്യയിൽ 1971ലെ നാഷണൽ ഹോണർ ആക്ട് ,1950ലെ നെയിംസ് ആന്റ് എമ്പ്ലം ആക്ട് എന്നീ നിയമങ്ങളിൽ അനുശാസിക്കുന്നുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗാന്ധിയിടെ പേരിൽ മദ്യമിറക്കിയിരിക്കുന്നത് റഷ്യയിലെ മോസ്‌കോയ്ക്കടുത്തുള്ള സെർജീവ് പോസാദിൽ സ്ഥിതി ചെയ്യുന്ന റിവോർട്ട് ബ്രൂവറി എന്ന ബിയർ നിർമ്മാണക്കമ്പനിയാണ്. 2021ൽ പുറത്തിറക്കിയ ഈ ബിയർ ബ്രാൻഡ് റഷ്യൻ വിപണികളിൽ ലഭ്യമാണ്. മദർ തെരേസ, നെൽസൺ മണ്ടേല, കാസ്‌ട്രോ തുടങ്ങിയവരുടെയൊക്കെ പേരിലും ബിയർ പുറത്തിറക്കി കമ്പനി വിൽപ്പന നടത്തുന്നുണ്ട്. ഇസ്രായേൽ, ചെക്ക് റിപ്പബ്‌ളിക് എന്നിവിടങ്ങളിൽ മദ്യകമ്പനി മഹാത്മാഗാന്ധിയുടെ ചിത്രം ബിയർ കുപ്പിയിൽ അച്ചടിച്ചതിനെതിരെ 2019 ൽ എബി പരാതി നൽകിയതിനെ തുടർന്ന് നയതന്ത്ര ഇടപെടൽമൂലം മദ്യകമ്പനികൾ ഖേദം പ്രകടിപ്പിച്ച് ബിയർ കുപ്പികളിൽ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BEER, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL