
കോട്ടയം: വനിതാദിനത്തിലും ആറ്റുകാൽ പൊങ്കാലയ്ക്കും വനിതകൾക്ക് മാത്രമായി പ്രത്യേക പാക്കേജും കവറേജുമൊരുക്കി കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ്. വനിതകൾക്ക് മാത്രമായി വണ്ടർലാ, സാംമ്പ്രാണിക്കൊടി എന്നിവിടങ്ങളിലേക്കും മാർച്ച് 12ന് പൊങ്കാലയിൽ പങ്കെടുക്കാൻ ആറ്റുകാലിലേക്കുമാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
വണ്ടർലായിലേക്ക്...
വനിതാ ദിനമായ മാർച്ച് 8ന് കോട്ടയം കെ.എസ്.ആർ.ടി.സിയുടെ ടൂറിസം സെൽ സ്പെഷ്യൽ വണ്ടർലാ ട്രിപ്പാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7.30ന് ഡിപ്പോയിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്.
1275 രൂപയാണ് വണ്ടർലാ എൻട്രി ഫീസ് ഉൾപ്പെടെയുള്ള നിരക്ക്. സാധാരണ അവധി ദിവസങ്ങളിലുള്ള നിരക്കിന്റെ പകുതി മാത്രമുള്ള നിരക്കാണിത്. സീറ്റ് മുൻകൂട്ടി റിസർവ് ചെയ്യണം. വനിത ദിനത്തിൽ നടത്തുന്ന മറ്റൊരു ട്രിപ്പ് ജെ.കെ റോയൽ ക്രൂയ്സിന്റെ കൊല്ലം സാംമ്പ്രാണികൊടിയിലേക്കാണ്. ഈ ട്രിപ്പിലേക്ക് ബുക്കിംഗ് പൂർത്തിയായി.
പൊങ്കാലയിടാം
മാർച്ച് 12നാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷ്യൽ ട്രിപ്പ്. രാത്രി 11ന് പുറപ്പെടുന്ന ട്രിപ്പിൽ തിരുവനന്തപുരം വികാസ് ഭവനിൽ അടുപ്പ് കൂട്ടാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് പായസകിറ്റ്, കലം, അടുപ്പ് ഇവ ചെറിയ നിരക്കിൽ നൽകും. വിറക് യാത്രക്കാർ കരുതണം. ഒരു സീറ്റിന് 670 രൂപയാണ് നിരക്ക്. നിലവിൽ രണ്ടാമത്തെ ബസിലേയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |