SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

കോൺഗ്രസ് സമരം നടത്തി

mohan-d-babu
ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഉദയനാപുരം മണ്ഡലംകോൺഗ്രസ് കമ്മി​റ്റി പഞ്ചായത്ത് പടിക്കൽ നടത്തിയ സമരം കെ.പി.സി.സി. അംഗം .. ബാബു ഉദ്ഘാടനം ചെയ്തു.

വൈക്കം: ആശ വർക്കർമാരും അംഗനവാടി ജീവനക്കാരും സെക്രട്ടറിയേ​റ്റ് പടിക്കൽ നടത്തി വരുന്ന അവകാശ സമരത്തിന് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ഉദയനാപുരം മണ്ഡലംകോൺഗ്രസ് കമ്മി​റ്റി പഞ്ചായത്ത് പടിക്കൽ ഐക്യദാർഡ്യ സമരം നടത്തി.
കെ.പി.സി.സി. അംഗംമോഹൻ. ഡി. ബാബു സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലംകോൺഗ്രസ് പ്രസിഡന്റ് പി.ഡി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌കോൺഗ്രസ് വൈസ് പ്രസിഡന്റ് വി. ബിൻസ്, ഭാരവാഹികളായ എം.കെ. ശ്രീരാമചന്ദ്രൻ, കെ.വി. ചിത്രാംഗദൻ, കെ.കെ. ചന്ദ്രൻ, കെ.എസ്. സജീവ്, കെ.എം. ചെറിയാൻ, ടി.പി. രാജലക്ഷ്മി, മിനി തങ്കച്ചൻ, എം. അശോകൻ, രാധാമണി സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL