SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

മുന്നിൽപ്പോയ കാർ ബ്രേക്കിട്ടു,​ പിന്നിൽ കൂട്ടയിടി

acdt
പാമ്പാടി വട്ടമലപ്പടി വളവിലുണ്ടായ അപകടം

കോ​ട്ട​യം​:​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​പാ​മ്പാ​ടി​ ​വ​ട്ട​മ​ല​പ്പ​ടി​ ​വ​ള​വി​ൽ​ ​കാ​ർ​ ​സ​ഡ​ൻ​ബ്രേ​ക്ക് ​ഇ​ട്ട​തി​ന് ​പി​ന്നാ​ലെ​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ​ര​ണ്ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ളു​ൾ​പ്പെ​ടെ​ ​നാ​ല് ​വാ​ഹ​ന​ങ്ങ​ൾ.​ ​കോ​ട്ട​യ​ത്തേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​നാ​ല് ​വാ​ഹ​ന​ങ്ങ​ളാ​ണ് ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​മൂ​ന്നോ​ടെ ​കൂ​ട്ടി​യി​ടി​ച്ച​ത്.​ ​മു​ന്നി​ൽ​ ​പോ​യ​ ​ഇ​ന്നോ​വ​ ​കാ​ർ​ ​പെ​ട്ടെ​ന്ന് ​ബ്രേ​ക്ക് ​ചെ​യ്ത​പ്പോ​ൾ​ ​പി​ന്നാ​ലെ​യെ​ത്തി​യ​ ​ഫോ​ർ​ച്യു​ണ​ർ​ ​കാ​റും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സുംബ ്രേ​ക്ക് ​ചെ​യ്തെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ഫോ​ർ​ച്യൂ​ണ​ർ​ ​ഇ​ന്നോ​വ​യി​ലും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഫോ​ർ​ച്യൂ​ണറി​ലും​ ​ഇ​ടി​ച്ചു.
ഇ​തി​ന് ​പി​ന്നാ​ലെ​യെ​ത്തി​യ​ ​മ​റ്റൊ​രു​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സും​ ​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ ​ബ​സി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​പ​ക​ട​ത്തി​ൽ​ ​ആ​ർ​ക്കും​ ​ഗു​രു​ത​ര​ ​പ​രി​ക്കു​ക​ൾ​ ​ഇ​ല്ല.​ ​നി​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റ​വ​രെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ദേ​ഹാ​സ്വാ​സ്ഥ്യം​ ​അ​നു​ഭ​വ​പ്പെ​ട്ട​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ക​നെ​യും​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​
​അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ഒ​രു​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്കും​ ​ഉ​ണ്ടാ​യി.​ ​റോ​ഡി​ൽ​ ​കു​ടു​ങ്ങി​യ​ ​ബ​സു​ക​ളി​ലൊ​രെ​ണ്ണം​ ​ജെ.​സി.​ബി​ ​എ​ത്തി​ച്ച് ​വ​ലി​ച്ചു​ ​നീ​ക്കി​യാ​ണ് ​ഗ​താ​ഗ​തം​ ​പു​ന​സ്ഥാ​പി​ച്ച​ത്.​ ​പാ​മ്പാ​ടി​ ​പൊ​ലീ​സും​ ​പാ​മ്പാ​ടി​ ​അ​ഗ്‌​നി​ശ​മ​ന​ ​സേ​ന​യും​ ​സ്ഥ​ല​ത്തെ​ത്തി​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചു.

മുന്നറിയിപ്പ് ബോർഡില്ല
ദേശീയപാതയുടെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യുന്ന പണികൾ നടന്നു കൊണ്ടിരിക്കുകയാണ്. വളവിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. നിർമ്മാണം നടക്കുന്നതിനാൽ റോഡിൽ പൊടിശല്യവും രൂക്ഷമാണ്. ശബരിമല തീർത്ഥാടകർ, മറ്റ് സഞ്ചാരികൾ, കിഴക്കൻ മേഖലകളിലേക്കുള്ള നിരവധി ദീർഘദൂര ബസുകൾ അടക്കം പോകുന്ന പാതയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL