SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

പുതുപ്പള്ളിയിൽ കെ.എം.രാധാകൃഷ്ണൻ

കോട്ടയം: പുതുപ്പള്ളിയിൽ പുതുമുഖമായ കെ.എം.രാധാകൃഷ്ണനെ ഇറക്കി ചാണ്ടി ഉമ്മന് ബദലാവാൻ സി.പി.എം. കോട്ടയത്ത് കെ.അനിൽകുമാറും ഏറ്റുമാനൂരിൽ വി.എൻ.വാസവനും ഉറപ്പിച്ചതോടെ സി.പി.എമ്മിന്റെ ജില്ലയിലെ സ്ഥാനാർത്ഥിപട്ടിക തെളിഞ്ഞു.

പുതുപ്പള്ളിയിൽ കഴിഞ്ഞ മൂന്ന് തവണയും മത്സരിച്ച ജെയ്ക് സി.തോമസ് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് മറ്റു പേരുകൾ ഉയർന്നത്. റെജി സഖറിയെയാണ് പാർട്ടി ഉദേശിച്ചതെങ്കിലും അദ്ദേഹം വിയോജിച്ചതോടെ കെ.എം.രാധാകൃഷ്ണനിലേക്ക് എത്തുകയായിരുന്നു. ജില്ലാ കമ്മിറ്റി നൽകിയ ലിസ്റ്റിൽ കെ.എം.രാധാകൃഷ്ണനൊപ്പം റെജിയും ഇടംപിടിച്ചിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെങ്കിലും കെ.എം.രാധാകൃഷ്ണൻ നിയമസഭയിലേയ്ക്ക് ആദ്യമാണ്.

കർഷക സംഘം ജില്ലാ സെക്രട്ടറിയായ കെ.എം.രാധാകൃഷ്ണൻ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ വർഷങ്ങളായി എൽ.ഡി.എഫ് പുതുപ്പള്ളി നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL