SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ആരോഗ്യമേഖലയെ തകർക്കാൻ ശ്രമിക്കുന്നു

പാലാ: ലോകത്തിനു മാതൃകയായ കേരളത്തിലെ പൊതു ആരോഗ്യമേഖലയെ സ്വകാര്യ ഭീമൻമാർക്ക് വേണ്ടി തകർക്കാനുള്ള ഗൂഡ ശ്രമമാണ് കോൺഗ്രസ് കെ.എസ്.യു എന്ന സംഘടനയെ ഉപയോഗിച്ച് നടത്തിയതെന്ന് മുൻ എം.പിയും സി.പി.ഐ മുതിർന്ന നേതാവുമായ പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.

പാലായിൽ പി.എസ് പരമേശ്വരൻ നായർ, കെ.വി കൈപ്പള്ളി അനുസ്മരണ സമ്മേളനം കിഴതടിയൂർ ബാങ്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ.തോമസ് വി.റ്റി അധ്യക്ഷത വഹിച്ചു. കള്ള് ചെത്ത് ക്ഷേമ നിധി ബോർഡിന്റെ അവാർഡ് ലഭിച്ചവരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ ശശിധരൻ ആദരിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ.വി.കെ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചെത്തു തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി.കെ ഷാജകുമാർ സ്വാഗതം ആശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL