SignIn
Kerala Kaumudi Online
Thursday, 25 June 2026 1.03 PM IST

മലങ്കര ഓർത്തഡോക്‌സ് സഭയിൽ വിശുദ്ധ മൂറോൻ കൂദാശ ഇന്ന് 

jury

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയിൽ ആത്മീയസുഗന്ധം നിറച്ച് ഇന്ന് വിശുദ്ധ മൂറോൻ കൂദാശ. എട്ട് വർഷത്തെ ഇടവേളയ്ക്കശേഷം നടക്കുന്ന കൂദാശയ്ക്ക് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികനാകും. സഭയിലെ മെത്രാപ്പോലീത്താമാർക്ക് പുറമേ ഓറിയന്റൽ, റഷ്യൻ ഓർത്തഡോക്‌സ് സഭകളുടെ പ്രതിനിധികളും കൂദാശയിൽ പങ്കെടുക്കും. രാത്രി നമസ്‌കാരവും പ്രഭാതനമസ്‌കാരവും പുലർച്ചെ 4.30ന് ആരംഭിക്കും. 6.40ന് മുഖ്യകാർമികനായ കാതോലിക്കാ ബാവായെ കാതോലിക്കേറ്റ് അരമന ചാപ്പലിലേക്ക് ആനയിച്ചുള്ള ഘോഷയാത്ര. 7ന് വിശുദ്ധ മൂറോൻ കൂദാശ. സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്‌കോപ്പാ ശുശ്രൂഷയെക്കുറിച്ച്് വിശദീകരണം നടത്തും. ആർക്കദിയാക്കോൻ സ്ഥാനം ഡോ.തോമസ് വർഗീസ് അമയിൽ വഹിക്കും. ഡോ.എം.പി ജോർജ് കോർ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL