SignIn
Kerala Kaumudi Online
Saturday, 27 June 2026 1.54 AM IST

കിഴിവിന്റെ പേരിൽ കർഷകരെ കൊള്ളയടിക്കുന്ന സാഹചര്യം ഒഴിവാക്കണം

വൈക്കം: മില്ലുടമകളും മില്ല് ഏജന്റുമാരും പാഡി ഓഫീസറും ഒത്തുചേർന്ന് കിഴിവിന്റെ പേരിൽ കർഷകരെ കൊള്ളയടിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
യോഗം ജില്ലാ പ്രസിഡന്റ് തോമസ്‌കുട്ടി മണകുന്നേൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷൈൻ പ്രകാശ്, ജില്ലാ ഭാരവാഹികളായ സാജൻ വെമ്പറമ്പിൽ, ജിനദേവൻ തലയോലപറമ്പ്, തോമസ് ചെമ്പ്, കെ.കെ.വിനുമോൻ, ജൽസി സോണി എന്നിവർ പ്രസംഗിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടെയായ വൈക്കം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബിനിമോന്റെ വിജയത്തിനായി ഭവന സന്ദർശങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL