SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

പോർട്രറ്റ്  ഫോട്ടോ പ്രദർശനം ആരംഭിച്ചു 

portriat
പോർട്രറ്റ് ഫോട്ടോ പ്രദർശനം ചമ്പക്കര ശ്രീരംഗം സി.വി.എൻ കളരി ചികിത്സാകേന്ദ്രം ഡയറക്ടർ ഡോ.ലക്ഷ്മി എസ്.കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: ട്രൈബ് മൾട്ടിമീഡിയ പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിൽ ഇന്റർ നാഷണൽ മാഗസിൻ ഫോട്ടോഗ്രാഫർ സുരേഷ് രാമൻ ഒരുക്കുന്ന ഫോട്ടോ പ്രദർശനം 'പോർട്രറ്റ്' ആരംഭിച്ചു. കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡി.സി കിഴക്കേമുറി ഇടം ആർട്ട് ഗാലറിയിലാണ് പ്രദർശനം. ചമ്പക്കര ശ്രീരംഗം സി.വി.എൻ കളരി ചികിത്സാകേന്ദ്രം ഡയറക്ടർ ഡോ.ലക്ഷ്മി എസ്.കുറുപ്പ് ഉദ്ഘാടനം ചെയ്തു. കലാസ്വാദകർക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഈ പ്രദർശനം വ്യത്യസ്ത ദൃശ്യാനുഭവം നൽകുന്നതായിരിക്കും. പോർട്രൈറ്റ് ഫോട്ടോഗ്രാഫിയെ ആസ്പദമാക്കി എടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ചിത്രവും കഥ പറയുന്ന തരത്തിലുള്ളതും ദൃശ്യകലയുടെ സൗന്ദര്യം പകർത്തുന്നതുമായിരിക്കും. എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന ഈ പ്രദർശനം വിദ്യാർത്ഥികൾക്കും കലാപ്രേമികൾക്കും മികച്ച അവസരമാണ്. പ്രദർശനം സൗജന്യം. 5ന് സമാപനം. രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശന സമയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL