SignIn
Kerala Kaumudi Online
Sunday, 26 July 2026 12.40 PM IST

വോട്ടയം

കോട്ടയം: കൊടും ചൂട് വകവയ്‌ക്കാതെ ജനം പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കനത്തപോളിംഗ്. 74.32 ശതമാനം പോളിംഗെന്നാണ് ഏകദേശ കണക്ക്. അന്തിമ കണക്കിൽ പോളിംഗ് ശതാനം ഇനിയും ഉയരും. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. 79.31 ശതമാനം പേർ വോട്ടു ചെയ്തു. പിന്നിൽ കടുത്തുരുത്തിയാണ് 69.03 ശതമാനം.

പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ തുടങ്ങിയത്. ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിന് കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നു. വോട്ടെടുപ്പ് പൂർത്തിയാക്കി തിരികെ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വോട്ടെണ്ണൽ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചുകേന്ദ്രങ്ങളിലായാണ് ജില്ലയിലെ 9 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ.

പോളിംഗ് ഇങ്ങനെ

(ശതമാന കണക്ക്)​
പാലാ 74.94
കടുത്തുരുത്തി 69.03
വൈക്കം 79.31
ഏറ്റുമാനൂർ 75.65
കോട്ടയം 74.75
പുതുപ്പള്ളി 72.70
ചങ്ങനാശേരി 72.98
കാഞ്ഞിരപ്പള്ളി 74.43
പൂഞ്ഞാർ 75.62

വോട്ടെണ്ണൽ കേന്ദ്രങ്ങൾ

പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ: കാർമൽ പബ്ലിക് സ്‌കൂൾ പാലാ.

ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങൾ: എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി

ഏറ്റുമാനൂർ, കോട്ടയം മണ്ഡലങ്ങൾ: എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ : സെന്റ് ജോർജ് കോളജ്, അരുവിത്തുറ.

വൈക്കം മണ്ഡലം: ബസേലിയസ് കോളേജ്, കോട്ടയം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL