
കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ (ആർ.എസ്.ഇ.റ്റി.ഐ) തൊഴിൽരഹിതരായ കോട്ടയം ജില്ലക്കാരായ യുവതികൾക്കായി മേയ് 22 മുതൽ ആർട്ടിഫിഷ്യൽ ജുവലറി മേക്കിംഗ് കോഴ്സും യുവതീ യുവാക്കൾക്കായി മേയ് 29 മുതൽ ടു വീലർ മെക്കാനിക് കോഴ്സും ആരംഭിക്കുന്നു. പരിശീലനം സൗജന്യം. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. 18 മുതൽ 49 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0481-2303307, 2303306, ഇ-മെയിൽ: rsetiktm@sbi.co.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
