
തെങ്ങണ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ തെങ്ങണ കവലയിൽ ലഹരിവിരുദ്ധ സമ്മേളനം നടത്തി. ഡോ.ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ആർ.സലിം കുമാർ അദ്ധ്യക്ഷത വഹിച്ചു. വിനു ജോബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ചാക്കോ, മൻസൂർ മൗലവി, ഫാ.എ.വി. വർഗീസ്, മിനി കെ. ഫിലിപ്പ് , പി.കെ കൃഷ്ണൻ, തോമസ് കെ മാറാട്ടുകളം, പി. എ. ഹനീസ്. ഡോ: പി. ജെ കുര്യൻ. കെ .സി . ആന്റണി, എം.എം. സന്തോഷ് , സുനിൽ.എസ് , അഭിലാഷ് എസ്, കെ. എസ്. ശശികല ,ടി.ജെ . ജോണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |