കോട്ടയം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോട്ടയം വെസ്റ്റ് പൊലീസ് നഗരത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശികൾ പിടിയിൽ. അസം നാഗൺ സ്വദേശികളായ ക്രാമൽ ഹുസൈൻ (29), മാനിയേൽ ഹഖ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. സ്റ്റാൻഡിന് സമീപത്ത് സംശയാസ്പദമായി കണ്ട ഇവരെ പൊലീസ് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ബാഗുകളിലെ രണ്ട് അറകളിലായി പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു 2.668 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷിന്റെ നേതൃത്വത്തിൽ കോട്ടയം വെസ്റ്റ് സി.ഐ അനൂപ് ജോസിന്റെ മേൽനോട്ടത്തിലുമായിരുന്നു നടപടി. വെസ്റ്റ് എസ്.ഐമാരായ വി.എസ്. ഗിരീഷ്, എസ്.ഐ പത്മകുമാർ, എസ്.സി.പി.ഒ എ.വി അജിത്, രഞ്ജിത്ത്, എം.വി അരുൺകുമാർ, അജേഷ് ജോസഫ്, ബി.വിപിൻ, കെ.എം മനോജ്, ബിനീഷ് കുമാർ, ഡ്രൈവർ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.വി പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |