SignIn
Kerala Kaumudi Online
Sunday, 12 July 2026 10.48 AM IST

തൊഴിൽ മേള ജൂലായ് 25 ന്

job

കോട്ടയം : എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നേതൃത്വം നൽകുന്ന, കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 25 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി 150ഓളം ഒഴിവുകളുണ്ട്. സർവകലാശാല ക്യാമ്പസിലെ ബ്യൂറോയിൽ രാവിലെ 10 മുതൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി/ബി.ടെക് ഇലക്ട്രോണിക്‌സ്/എം.ബി.എ അല്ലെങ്കിൽ മറ്റു ഉന്നത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 24 ന് മുമ്പായി https://bit.ly/mccktmjuly എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ : 04812731025, 9495628626.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL