
നീലംപേരൂർ: നഷ്ടമായി കൊണ്ടിരിക്കുന്ന സ്‌നേഹത്തിന്റെ ആർദ്രതഭാവങ്ങൾ വീണ്ടെടുക്കാനുള്ള ആഹ്വാനമാണ് വനിതകൾ ലോകത്തിന് നൽകേണ്ടതെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് പറഞ്ഞു. മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനം വനിതാസംഗമം നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയപള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ.ജേക്കബ് കല്ലുകുളം അദ്ധ്യക്ഷത വഹിച്ചു. കെ.ഇ ഗീവർഗീസ്, ഫാ.ബിബിൻ ആൻഡ്രൂസ്, ഫാ.പി.ഒ ഏലിയാസ്, ഫാ.സൈനോ മർക്കോസ്, സിസ്റ്റർ മരിയ, ഷീബ ജോസഫ്, സുജ സ്‌കറിയ, സിനി റെജി, സോമോൾ ബിജു, ബീന തോമസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |