കടുത്തുരുത്തി : ബി.ജെ.പി ഞീഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നേതൃയോഗം മണ്ഡലം പ്രഭാരി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഞീഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ജോസ്പ്രകാശ് കെ.കെ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ യോഗം തീരുമാനിച്ചു. സംഘടന കാര്യങ്ങൾ മണ്ഡലം ജനറൽ സെക്രട്ടറി ജയചന്ദ്രൻ കൊക്കാലുങ്കൽ വിശദീകരിച്ചു.ജില്ലാ കമ്മറ്റി അംഗങ്ങൾ ബൂത്ത് പ്രസിഡന്റുമാർ വിവിധ മോർച്ച ഭാരവാഹികൾ തുടങ്ങി മുപ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |