SignIn
Kerala Kaumudi Online
Monday, 21 September 2026 11.38 AM IST

സത്യവ്രത സ്വാമി സമാധി ശതാബ്ദി ആചരണവും   ടി.കെ മാധവൻ ജന്മദിന സ്മരണാഞ്ജലിയും നാളെ 

ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ആനന്ദാശ്രമം ശാഖയിൽ സത്യവ്രത സ്വാമി സമാധി ശതാബ്ദി ആചരണവും ദേശാഭിമാനി ടി.കെ.മാധവന്റെ 141ാമത് ജന്മദിന സ്മരണാഞ്ജലിയും നാളെ നടക്കും. സ്വാമി അസംഗാനന്ദഗിരിയും ക്ഷേത്രം മേൽശാന്തി പ്രവീൺ ശാന്തിയും മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6ന് ഗണപതിഹോമം, 6.30ന് മഹാഗുരുപൂജ, 9ന് ശാന്തിഹോമം, 10.30ന് നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് പകരുന്ന ദിവ്യജ്യോതി ദീപപ്രയാണ രഥഘോഷയാത്ര ആനന്ദാശ്രമം സമാധി മണ്ഡപത്തിൽ എത്തിച്ചേരും. തുടർന്ന് വിളക്കുപൂജ,സമൂഹപ്രാർത്ഥന, 11ന് ശതാബ്ദി സമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഭദ്രദീപ പ്രകാശനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.ഡി.രമേശൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ആർ.സന്തോഷ് രവിസദനം സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ടി.എസ് സജിത് റോയി നന്ദിയും പറയും. 1ന് അന്നദാനം, വൈകിട്ട് 6ന് വിശേഷാൽപൂജ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL