SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

ഭാഗ്യവാനാകാൻ തിക്കിത്തിരക്ക്

കോട്ടയം: ഓണം ബമ്പർ 30 കോടിയുടെ മഹാഭാഗ്യശാലിയെ ഇന്നറിയുമ്പോൾ ജില്ലയിൽ ടിക്കറ്റുകൾ കിട്ടാനില്ല. സംസ്ഥാനത്ത് 90 ലക്ഷം ലോട്ടറികൾ വിറ്റപ്പോൾ ജില്ലയിൽ 4,50,900 ടിക്കറ്റുകളാണ് വിറ്റത്. ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തിയതും വില്പന കൂടാൻ കാരണമായി. അവസാന സമയവും ഷെയറിട്ടും കൂട്ടമായും ടിക്കറ്റ് കരസ്ഥമാക്കാനുള്ളവരുടെ തിരക്കായിരുന്നു. എല്ലാ ജില്ലകളിലേയും ടിക്കറ്റുകൾ ഒരിടത്ത് കിട്ടുമെന്നതിനാൽ പതിവായി ഭാഗ്യമെത്തുന്ന പാലക്കാട്, തൃശൂർ ജില്ലകളിലെ ടിക്കറ്റിനാണ് ഡിമാൻഡ്.

ഒറ്റയ്ക്കും കൂട്ടമായും ബമ്പറെടുക്കുന്നവരാണ് അധികവും. അഞ്ഞൂറ് രൂപ ഒരുമിച്ച് മുടക്കാനില്ലാത്തവർ അഞ്ച് പേർ ചേർന്ന് നൂറ് രൂപ വീതം ഷെയറിട്ട് കരസ്ഥമാക്കുന്നവരുമുണ്ട്. മാർക്കറ്റിംഗ് ജീവനക്കാർ, സെയിൽസ്മാൻമാർ, ടാക്സി തൊഴിലാളികൾ അങ്ങനെ ഒറ്റയ്ക്കും കൂട്ടമായും ടിക്കറ്റ് എടുക്കുന്നവരേറെ. ജില്ലയിലെ ചെറുകിട-വൻകിട ഏജന്റുമാർ ഇപ്പോഴും ടിക്കറ്റിനായി ഓഫിസുകളിൽ എത്തുന്നതായി അധികൃതർ പറയുന്നു. ചെറുകിട വിൽപനക്കാർ ജില്ലയിലെ മൊത്ത വ്യാപാരികളിൽ നിന്നാണ് ഏറെയും ടിക്കറ്റുകൾ വാങ്ങുന്നത്.

 അവസാനം അടിച്ചത് ക്രിസ്മസ് ബമ്പർ

കോട്ടയത്ത് അയ്മനം സ്വദേശിയ്ക്ക് 25 കോടി അടിച്ചതിന് ശേഷം കഴിഞ്ഞ ക്രിസ്മസ് ന്യൂഇയർ ബമ്പർ അടിച്ചത് കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിനായിരുന്നു. എന്നാൽ ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ജില്ലയിൽ വിറ്റത് : 4.50 ലക്ഷം ടിക്കറ്റുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ONAM BUMPER LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL