കോട്ടയം: എം.ജി സർവകലാശാലയ്ക്ക് കീഴിൽ ജില്ലയിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. 27 കോളേജ് യൂണിയനുകൾ നേടിയതായി എസ്.എഫ്.ഐ നേതൃത്വം അവകാശപ്പെട്ടു. അതേസമയം 15 ക്യാമ്പസുകളിൽ മികച്ച വിജയം നേടിയതായി കെ.എസ്.യു അവകാശപ്പെട്ടു. സി.എം.എസ് കോളേജ് കെ.എസ്.യുവിൽ നിന്ന് എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. വൈക്കം ശ്രീമഹാദേവ കോളേജ്, സെന്റ് സേവ്യേഴ്‌സ്, സിപാസ് വൈക്കം, തലയോലപ്പറമ്പ് ഡി.ബി, കീഴൂർ ഡി.ബി, കടുത്തുരുത്തി ഐ.എച്ച്.ആർ.ഡി, ഗാന്ധിനഗർ എസ്.എം.ഇ, ഏറ്റുമാനൂരപ്പൻ, ഉഴവൂർ സെന്റ് സ്റ്റീഫൻ, വാഴൂർ എസ്.വി.ആർ എൻ.എസ്.എസ്, പി.ജി.എം കങ്ങഴ, എം.ഇ.എസ് കാഞ്ഞിരപ്പള്ളി, മണർകാട് സെന്റ് മേരീസ്, പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി, പാമ്പാടി കെ.ജി, ചങ്ങനാശേരി പി.ആർ.ഡി.എസ്, നാട്ടകം ഗവ.കോളേജ്, കുമരകം എസ്.എൻ എന്നീ കോളേജുകളിൽ എസ്.എഫ്.ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശേരി എൻ.എസ്.എസ്, ശ്രീശബരീശ, സി.എസ്.ഐ ലോ കോളേജ്, ഏറ്റുമാനൂർ ബി.എഡ് കോളേജ്, പൂഞ്ഞാർ ഹെന്റി ബേക്കർ കോളേജ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐ സമ്പൂർണ ആധിപത്യം നേടി. കെ.ഇ കോളേജ് മാന്നാനം, സെന്റ് തോമസ് കോളേജ് പാലാ, ബസേലിയോസ് കോളേജ് കോട്ടയം, കുറവിലങ്ങാട് ദേവമാതാ കോളേജ്, ചങ്ങനാശേരി എസ്.ബി കോളേജ് എന്നീ കോളേജുകളിൽ ചരിത്രവിജയം നേടിയതായി കെ.എസ്.യു നേതൃത്വം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |