SignIn
Kerala Kaumudi Online
Saturday, 17 October 2026 1.49 AM IST

സാങ്കേതിക സർവ്വകലാശാല കോളജുകളിലും എസ്.എഫ്.ഐ

a

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പിലും എസ്.എഫ്.ഐയ്ക്ക് വൻ ജയം. കേരള, കലിക്കറ്റ്, എം ജി, കണ്ണൂർ സർവകലാശാലകളിലും എസ്.എഫ്.ഐ വിജയിച്ചിരുന്നു. ഭൂരിപക്ഷം എൻജിനിയറിംഗ് കോളജുകളിലും എല്ലാ സീറ്റുകളിലും
എസ്.എഫ്.ഐ വിജയിച്ചു. തിരുവനന്തപുരം സി.ഇ.ടി,​ കിടങ്ങൂർ, വയനാട് എൻജിനിയറിംഗ് കോളജുകളിലടക്കം നിരവധി യൂണിയനുകൾ കെ.എസ്.യുവിൽ നിന്ന് തിരിച്ചുപിടിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. എഞ്ചിനീയറിങ് കോളജ്, കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജ്, ഇടുക്കി ഗവ. കോളജ്, പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളജ് കോളജുകളിലും എസ്.എഫ്.ഐ മികച്ച വിജയം നേടി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സി.ഇ.ടിയിലെ യൂണിയൻ എസ്.എഫ്.ഐ തിരിച്ചുപിടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA