SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

ബി.ജെ.പി കളക്ട്രേറ്റ് മാർച്ച് നാളെ

കട്ടപ്പന: ആനത്താര സംരക്ഷിച്ച് ഇടുക്കിയെ വനമാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കത്തിനെതിരെ നാളെ രാവിലെ രാവിലെ 11ന് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്യും. 23ന് കളക്ടർ ഇറക്കിയ ഉത്തരവ് ജില്ലയിലെ കർഷകർക്ക് ജീവിക്കാനും തൊഴിലെടുക്കാനുമുള്ള മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇതിനെ ചോദ്യം ചെയ്യുമെന്നും ശക്തമായ സമര പരിപാടികൾ നടത്തും. വനം വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, റവന്യു വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ കെട്ടിടങ്ങളും വേലികളും പൊളിച്ച് യഥേഷ്ടം വന്യമൃഗങ്ങൾ നാട്ടിലിറങ്ങാനുള്ള നീക്കത്തെ ബി.ജെ.പി ശക്തിയുക്തം എതിർക്കും. വന്യമൃഗങ്ങളെ വനഭൂമിയിൽ നിലനിറുത്തുന്നതിന് വേലികൾകെട്ടി കൃഷിഭൂമിയും വനഭൂമിയും സംരക്ഷിക്കേണ്ടത് വനംവകുപ്പിന്റെ ചുമതലയാണ്. വനത്തിൽ അക്കേഷ്യയും യൂക്കാലി മരങ്ങളും വച്ച് പിടിപ്പിച്ച് പുല്ലും വെള്ളവും ഇല്ലാതെയാക്കിയതുകൊണ്ടാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നതെന്നും സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, കെ. കുമാർ, രതീഷ് വരകുമല, ബിനോജ് കുമാർ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL