
ഇടക്കുന്നം: ഇടക്കുന്നം ഗാന്ധിജി സ്മാരക ഗ്രന്ഥശാലയുടെ 80ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിമാസപരിപാടിയിൽ പ്രാഥമിക കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിന്റെ അഡ്വ.എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ടി.ആർ രവിചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, വാർഡ് മെമ്പർ മാർട്ടിൻ തോമസ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ ബാബുലാൽ എന്നിവർ പങ്കെടുത്തു. വായനാകളരിയിൽ പങ്കെടുത്ത കുട്ടികൾക്കും പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും അദ്ധ്യാപകർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |