SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

അവഗണന അവസാനിപ്പിക്കണം

nivedhnm-

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനെ സമഗ്ര റെയിൽവേ ടെർമിനസായി വികസിപ്പിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന് കോട്ടയം റെയിൽവേ പാസഞ്ചേഴ്‌സ് ഫോറം (കെ.പി.ആർ.എഫ്) ആവശ്യപ്പെട്ടു. കോട്ടയത്ത് പുതിയ കോച്ചിംഗ് ടെർമിനസ് പ്രഖ്യാപിച്ചിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപനത്തിനനുസരിച്ചുള്ള വികസനം യാഥാർത്ഥ്യമായിട്ടില്ലെന്ന് ഫോറം ചൂണ്ടിക്കാട്ടി.ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.ആർ.എഫ് ഭാരവാഹികളായ മനോജ് കുമാർ, അൻസൽ റഹ്മാൻ, രാഹുൽ നായർ, ജോൺ അലക്‌സാണ്ടർ, ജോമി ജോർജ്, അമാൻ ഷാ കോട്ടയം എന്നിവർ
കോട്ടയം സ്റ്റേഷൻ മാസ്റ്റർ പി.പ്രതീപിന് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL