SignIn
Kerala Kaumudi Online
Monday, 21 September 2026 3.29 PM IST

എ.രത്നാകരനെ അനുമോദിച്ചു

satheesh
ബേപ്പൂർ പബ്ലിക് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ കേരള സംഗീത നാടക അക്കാഡമി പുരസ്കാര ജേതാവ് എ. രത്നാകരനെ അനുമോദിക്കുന്നു.

ബേപ്പൂർ: കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് എ. രത്നാകരനെ ബേപ്പൂർ പബ്ലിക് ലൈബ്രറി കലാവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. നാടകാചര്യൻ ജി.ശങ്കരപ്പിള്ളയുടെ അനുസ്മരണ പരിപാടിയോടനുബന്ധിച്ചായിരുന്നു അനുമോദനം. നാടക പ്രവർത്തകൻ കെ.കെ.പുരുഷോത്തമൻ (സ്ക്കൂൾ ഓഫ് ഡ്രാമ ) ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. ലൈബ്രറി കലാവേദി ചെയർമാൻ കരുവള്ളി ശശി അദ്ധ്യക്ഷത വഹിച്ചു. നാടക കലാകാരൻ കെ.വി.വിജേഷ് കൊട്ടും പാട്ടും എന്ന സംഗീത പരിപാടി അവതരിപ്പിച്ചു. രാജീവ് .എം, യു.ടി.സുരേഷ്, പി.ജയചന്ദ്രൻ, പി.പി. ഉമ്മർകോയ, എൻ. സത്യ നാഥൻ , എം.ജി.ശശികുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL