SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

കളരിപ്പയറ്റ് മത്സരം

img
ചാനിയംകടവ് തേവർ വെള്ളൻ മുത്തപ്പൻ ക്ഷേത്രത്തിൽ നടന്ന കളരിപ്പയറ്റ് മത്സരത്തിൽ നിന്ന്

വടകര: ചാനിയംകടവ് പുലയർകണ്ടി തേവർ വെള്ളൻ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയം കടവ് ഫെസ്റ്റിന്റെ രണ്ടാം ദിനം കളരിപ്പയറ്റ് മത്സരം നടന്നു. 8 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘം, നാദാപുരം എ .കെ .ജി .എസ് കളരി സംഘം, കാവുംതറ യോദ്ധ കളരി സംഘം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പദ്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രസീന അരുകുറുങ്ങോട്ട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ ശശീന്ദ്രൻ, ടി .കെ ബാലൻ, പ്രോഗ്രാം കൺവീനർ എം. കെ അജേഷ്, എൻ .കെ പ്രജീഷ്, കെ .വി ശ്രീലേഷ്, ടി .പി സതീഷ്, കെ .എം ലിബീഷ്, വി .കെ സത്യൻ, എൻ .കെ ലിജീഷ്, മനോജ് തുരുത്തി, മുനീർ കുണ്ടാറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL