SignIn
Kerala Kaumudi Online
Saturday, 17 October 2026 6.28 PM IST

തുലാമാസ പൂജകൾക്കായി ശബരിമല നട  തുറന്നു; ദർശനം നടത്തി മുഖ്യമന്ത്രി  വി  ഡി  സതീശൻ

v-d-satheesan
ശബരിമലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്തെത്തി. വിഐപി ഗേറ്റ് വഴിയാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്.

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ദർശനത്തിന് മുൻപ് നടന്ന അവലോകനയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗങ്ങൾ ചോർന്നു.

വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ സുഗമദർശനത്തിനും സുരക്ഷയ്ക്കും പോലീസ് സേന, ഫയർ ഫോഴ്സ്സേന എന്നിവയെ സേന മേധാവിമാരുടെ നേതൃത്വത്തിൽ വിന്യസിക്കും.


പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്നമാകാതിരിക്കാൻ നിയന്ത്രണ സംവിധാനം ഉറപ്പാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. പമ്പയിലെ തിരക്ക് കുറയ്ക്കാൻ നിലയ്ക്കലിൽ ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6000 പേരെ ഉൾക്കൊള്ളുന്ന ജർമൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. 22 മെഡിക്കൽ എമർജൻസി യൂണിറ്റുകൾ സജ്ജമാക്കും. മാലിന്യ നിർമാർജനം സമയബന്ധിതമായി നടപ്പിലാക്കും. ശബരിമല തീർത്ഥാടകർക്കായി 461 ബസുകളാണ് കെഎസ്ആർടിസി സജ്ജമാക്കുന്നത്.

വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ചേർത്ത് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പി ഡബ്ലു ഡിയുടെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കി നവീകരിക്കുകയാണ്. നിർമാണം വേഗത്തിൽ പൂർത്തിയാക്കും.തീർത്ഥാടകർക്ക് മികച്ച ചികിത്സ ലഭിക്കാൻ ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തും. ഈ സീസണിൽ ഭക്തർക്ക് സുഗമ ദർശനത്തിന് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary

The Sabarimala temple opened for the Tula month poojas, and Kerala Chief Minister V. D. Satheesan visited the shrine and offered prayers. The opening marks the beginning of the monthly pooja rituals at the hill shrine. The visit comes amid preparations to ensure smooth darshan, improved facilities and security for devotees during the upcoming pilgrimage season.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA TEMPLE, TULA MASA POOJA, V D SATHEESAN, SABARIMALA DARSHAN, KERALA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA