വടകര; മടപ്പള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിന് വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിനികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. 1980- 85 ബാച്ചിലെ "ഒരുവട്ടം കൂടി" എന്ന വിദ്യാർത്ഥിനി കൂട്ടായ്മയാണ് 5000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സംഭാവന ചെയ്തത്. കൂട്ടായ്മയെ പ്രതിനിധീകരിച്ച് ബിന്ദു മാളിയേക്കൽ, വസന്ത, സരസ്വതി, ശർമിള, ശീതള എന്നിവർ വിദ്യാലയത്തിനു വേണ്ടി പുസ്തകങ്ങൾ കെ.കെ രമ എം.എൽ.എയ്ക്ക് കൈമാറി. പ്രവേശനോത്സവം കെ.കെ രമ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഷജിന കൊടക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. എം ജിതേഷ്, പി.കെ സുപ്രിയ, കെ.എം സത്യൻ, ഹരീഷ്, ശ്രീജിത്ത്, ജിനേഷ്, ഇ.പി സജീവൻ, പി.പി മനോജ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |