കൊടുവള്ളി: കമോൺ കൊടുവള്ളി പദ്ധതിയുടെ ഭാഗമായി കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ പി.കെ. ഫിറോസിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഫിറോസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
എം.എസ്. ജലീൽ, ജോസഫ് അന്നക്കുട്ടി ജോസ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. എൻ.സി. ഉസ്സയിൻ, സഫിയ മുഹമ്മദ്
വി.എം. ഉമ്മർ, കാരാട്ട് റസാഖ്, സഫീന ഷമീർ, സി.സുബൈർ, സി.പി. ലൈല, സൂപ്പർ സൗദ, സജീന, പി.ജി. മുഹമ്മദ് തുടങ്ങിയവർ
പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |