SignIn
Kerala Kaumudi Online
Sunday, 07 June 2026 5.57 AM IST

നിവേദനം നൽകി

nivedanam-
കുമാരനെല്ലൂർ ഗവ.എൽ പി സ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് സി കെ കാസിം എം എൽ എ യ്ക്ക് നിവേദനം നൽകുന്നു

മുക്കം: ശതാബ്ദിയാഘോഷിക്കുന്ന കുമാരനെല്ലൂർ ഗവ.എൽ പി സ്‌കൂളിലെ 38 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ സി.കെ കാസിമിന് പി.ടി.എയും വാർഡ് മെമ്പറും നിവേദനം നൽകി. പുതിയ സർക്കാർ

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അർഹമായ വികസന പദ്ധതികൾക്ക് ഊന്നൽ നൽകുമെന്നും ഈ വർഷം തന്നെ സ്‌കൂൾ കെട്ടിടം നിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി. വാർഡ് മെമ്പർ മുഷീർ പട്ടാംകുന്നൻ, പി.ടി.എ പ്രസിഡൻ്റ് വി.കെ അനുശ്രീ, മോബിക, ടി.കെ ജുമാൻ, ജി ഫൗസിയ, ഹബീബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL