കൊടുവള്ളി: ആധുനിക സൗകര്യങ്ങളോടെയുള്ള കൊടുവള്ളി മുനിസിപ്പൽ ബസ്സ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് യാഥാർത്ഥ്യമാക്കാൻ നടപടികളുമായി നഗരസഭ. പദ്ധതിക്കായി 10 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിക്ക് നഗരസഭാ അധികൃതർ നിവേദനം നൽകി. പി.കെ. ഫിറോസ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ, മുനിസിപ്പൽ ഡെപ്യൂട്ടി ചെയർമാൻ കെ.കെ.എ. കാദർ, കൗൺസിലർ സി.കെ.സി. റഫീഖ് എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്. വിഷയം ഗൗരവമായി പരിഗണിക്കുമെന്നും അടുത്ത ബഡ്ജറ്റിൽ പദ്ധതിക്ക് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി നഗരസഭാ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |