SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

ആവേശമായി 'പ്രിയദർശിനി' ആദ്യയാത്ര അടിപൊളി!

www
കോ​ഴി​ക്കോ​ട് ​കെ.​എ​സ്‌.​ആ​ർ.​ടി.​ ​സി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​നി​ന്ന് ​ ​പ്രി​യ​ദ​ർ​ശി​നി​ ​ബ​സി​ൽ​ ​യാ​ത്ര​ ​പു​റ​പ്പെ​ടു​ന്ന​ ​സ്ത്രീ​ക​ളും​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളും ഫോട്ടോ:രോ​ഹി​ത്ത് ​ത​യ്യിൽ

ഉദ്ഘാടന ബസിൽ 108 പെണ്ണുങ്ങൾ

കോഴിക്കോട്: ' പ്രിയദർശിനി' യാത്രയ്ക്ക് ആദ്യ ദിവസം ആവേശകരമായ സ്വീകരണം. രാവിലെ 9.50ഓടെ എരഞ്ഞിപ്പാലം-കാരപ്പറമ്പ്-തടമ്പാട്ട് താഴം-പറമ്പിൽ ബസാർവഴി പയിമ്പ്രക്കായിരുന്നു സർവീസ്. ഉദ്ഘാടകനായ എം.കെ. രാഘവൻ എം.പിക്കും എം.എൽ.എമാർക്കും മുൻനിരയിൽ നാലുസീറ്റുകൾ നീക്കിവെച്ചെങ്കിലും ബസിലേക്ക് കയറാൻപോലും പറ്റാത്തവിധം സ്ത്രീകൾ തിങ്ങി നിറഞ്ഞു. ആദ്യ യാത്രയിലെ ഡ്രൈവർ ഷാജിയോട് എത്ര പേരുകാണുമെന്ന് ചോദിച്ചപ്പോൾ ഏതാണ്ടെണ്ണിയപ്പോൾ 108 പേരുണ്ടെന്ന് മറുപടി. കണ്ടക്ടർ രതീദേവി ടിക്കറ്റൊന്നും ചോദിച്ച് വിയർത്തില്ല. ആകെയുള്ള ജോലി വീട്ടിലേയും നാട്ടിലേയും കുശലം ചോദിക്കൽ. ആവേശം പരകോടിയിലായപ്പോൾ പിറകിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു..' മോളേ ഇനി ഈ ബസിലെന്തിനാ കണ്ടക്ടർ....'
ഉടനെ രതിയുടെ മറുപടി ' അമ്മച്ചീ എന്റെ ചോറിൽ മണ്ണിടല്ലേ...' പിന്നെ കൂട്ടച്ചിരി. ബസ് എടുത്തതോടെ പാട്ടും ഡാൻസുമൊക്കെയായി പ്രായം മറന്ന് സ്ത്രീകൾ.
കോഴിക്കോട് ജില്ലയിൽ 147 ഓ‌ർഡിനറി സർവീസുകളാണ് ഉള്ളത്. ഇന്നലെ കോഴിക്കോട് ഡിപ്പോയിൽ നിന്ന് പോയത് 31 ബസുകൾ. പയിമ്പ്രയിലേക്കുള്ള ഉദ്ഘാടന ബസ് സാധാരണഗതിയിൽ 7000 രൂപയോളം കളക്ഷനുള്ളതാണ്. ഇന്നലത്തെ കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ ഇന്ന് ഡിപ്പോയിൽ നിന്ന് ലഭിക്കുമെന്ന് കണ്ടക്ടർ പറഞ്ഞു. ഉദ്ഘാടനത്തിലെ രണ്ടാം ബസ് പാലക്കാട്ടേക്കായിരുന്നു. ദിവസം 36,000 രൂപയോളം കളക്ഷനുള്ള ബസ്. 110 ലിറ്ററോളം ഡീസൽ വേണം. എങ്കിലും സർക്കാറിന്റെ ആർജവവും ജനങ്ങളുടെ സഹകരണവുമുണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കുമെന്ന് ഡ്രൈവർമാർ പറയുന്നു. കോഴിക്കോട് ഡിപ്പോ-31 ബസ്സുകൾ, താമരശ്ശേരി 35, തൊട്ടിൽപ്പാലം-30, തിരുവമ്പാടി-28, വടകര-23 ഇങ്ങനെയാണ് ജില്ലയിൽ നിന്നുള്ള ഓർഡിനിറ സർവീസുകളുടെ എണ്ണം. ചടങ്ങ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ കെ.ജയന്ത്, കെ.പ്രവീൺകുമാർ, വിദ്യാബാലകൃഷ്ണൻ, ഫൈസൽബാബു തുടങ്ങിയവർ പ്രസംഗിച്ചു.

പ​റ​ഞ്ഞ​വാ​ക്ക് ​പാ​ലി​ച്ചു​:​ ​എം.​കെ​ ​രാ​ഘ​വൻ

കോ​ഴി​ക്കോ​ട്:​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​പ​റ​ഞ്ഞാ​ൽ​ ​പ​റ​ഞ്ഞ​ ​വാ​ക്ക് ​പാ​ലി​ക്കു​മെ​ന്ന​തി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​പ്രി​യ​ദ​ർ​ശി​നി​ ​പ​ദ്ധ​തി​യെ​ന്ന് ​എം.​കെ​ ​രാ​ഘ​വ​ൻ​ ​എം.​പി.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​ടെ​ർ​മി​ന​ലി​ൽ​ ​പ്രി​യ​ദ​ർ​ശി​നി​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ങ്ങ​ളി​ൽ​ ​യു.​ഡി.​എ​ഫ് ​ന​ൽ​കി​യ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​ഒ​ന്നൊ​ന്നാ​യി​ ​പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ​ ​തു​ട​ക്ക​മാ​ണി​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ച​ട​ങ്ങി​ൽ​ ​കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത് ​എം.​എ​ൽ.​എ​ ​അ​ഡ്വ.​ ​കെ​ ​ജ​യ​ന്ത് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ച​ട​ങ്ങി​ൽ​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​വി​ശി​ഷ്ടാ​തി​ഥി​യാ​യി.​ ​അ​ഡ്വ.​ ​കെ​ ​പ്ര​വീ​ൺ​കു​മാ​ർ,​ ​അ​ഡ്വ.​ ​ഫൈ​സ​ൽ​ ​ബാ​ബു,​ ​അ​ഡ്വ.​ ​വി​ദ്യാ​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​മി​ല്ലി​ ​മോ​ഹ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL