സുൽത്താൻ ബത്തേരി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് പിടികൂടി വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന വീട്ടിമരത്തടികൾ ലേലം ചെയ്യാൻ കോടതിയുടെ അനുമതി. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് മരങ്ങൾ ലേലം ചെയ്യാൻ വനംവകുപ്പിന് അനുമതി നൽകിയിരിക്കുന്നത്.112 വീട്ടിമരങ്ങളുടെ എണ്ണൂറ് കഷണം വീട്ടിത്തടികളാണ് ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ളത്.
2020 -21 കാലയളവിലാണ് സംസ്ഥാനത്ത് വിവാദമായ മുട്ടിൽ മരംമുറി നടന്നത്. ഈ കേസിലെ കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള മരത്തടികൾ മഴയും വെയിലുമേറ്റ് നശിക്കുന്ന സാഹചര്യത്തിൽ മരം ലേലം ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘവും വനംവകുപ്പും ചേർന്ന് മരത്തടികളുടെ കണക്കെടുത്ത് കോടതിയെ സമീപിച്ചത്. മുട്ടിൽമരം മുറിയുമായി ബന്ധപ്പെട്ട കേസിൽ വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് പ്രതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |