വടകര: ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓർക്കാട്ടേരിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയം നേടിയവർക്കുള്ള കെ.കുഞ്ഞിരാമക്കുറുപ്പ് , എ.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ.കെ ഗോപാലൻ മാസ്റ്റർ സ്മാരക കേഷ് അവാർഡുകളുടെ വിതരണം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ വിജേഷ്,എം ആർ വിജയൻ, ജി വിഗിത, കെ കെ ബാലകൃഷണൻ , സെക്രട്ടറി കെ അനിഷ് കുമാർ എന്നിവർ പ്രസംഗിച്ചു. എം.വിജയൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |