SignIn
Kerala Kaumudi Online
Saturday, 17 October 2026 2.36 AM IST

കെ.രാഘവൻ മാസ്റ്റർ പുരസ്‌കാരം ഹരിപ്പാട് കെ.പി.എൻ. പിള്ളയ്ക്ക്

kpn-pilla
ഹരിപ്പാട് കെ.പി. എൻ. പിള്ള

കോഴിക്കോട്: സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ സ്മരണാർത്ഥമുള്ള കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരത്തിന്

സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ.പിള്ള അർഹനായി. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്‌കാരം നവംബർ അവസാന വാരം ബാലുശേരിയിൽ നടക്കുന്ന ചടങ്ങിൽ നൽകും. ഡോ. എം.ഡി.മനോജ്, ഡോ. പ്രശാന്ത് കൃഷ്ണൻ, ഡോ. ശ്രീലേഖ നന്ദകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. ബാലുശേരി ഭവാനി സംഗീത കോളേജ് സ്ഥാപകനും പ്രിൻസിപ്പലുമാണ് കെ.പി.എൻ.പിള്ള. വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ വി.ടി.മുരളി, ഡോ.പ്രശാന്ത് കൃഷ്ണൻ, ടി.വി.ബാലൻ, അനിൽ മാരാത്ത് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAGHAVANMASTER, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA