ലണ്ടൻ: ചരിത്രകാരനും പ്രസിദ്ധമായ എഡിൻബ്രോ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. മഹ്മൂദ് കൂരിയയ്‌ക്ക് 1.26 കോടി രൂപയുടെ ഫിലിപ് ലീവർഹ്യും അവാർഡ്. 2024ലെ ഇൻഫോസിസ് സയൻസ് പ്രൈസ് കരസ്ഥമാക്കിയ വ്യക്തിയാണ് ഡോ. മഹ്മൂദ് കൂരിയ. 84 ലക്ഷം രൂപയായിരുന്നു പ്രൈസ്. നേരത്തെ ഡച്ച് സർക്കാരിന്റെ രണ്ടുകോടി രൂപയുടെ നാഷണൽ റിസർച്ച് ഫെലോഷിപ്പിനും ഇദ്ദേഹം അർഹനായിരുന്നു.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്‌ക്കടുത്തുള്ള പനങ്ങാങ്ങര സ്വദേശിയാണ് ഡോ. മഹ്മൂദ് കൂരിയ. ഇന്ത്യൻ മഹാസമുദ്ര പഠനങ്ങൾ, ആഗോള നിയമ ചരിത്രം, ആഫ്രോ - ഏഷ്യൻ ബന്ധങ്ങൾ, ഇസ്‌ലാമിന്റെ ധൈഷണിക ചരിത്രം എന്നിവയാണ് അദ്ദേഹത്തിന്റെ പഠന മേഖലകൾ.
Historian Dr. Mahmood Kooria, a professor at the University of Edinburgh from Pananghangara near Perinthalmanna in Malappuram, has received the Philip Leverhulme Prize worth approximately ₹1.26 crore. He previously won the 2024 Infosys Science Prize and a Dutch government research fellowship. His research focuses on Indian Ocean studies, global legal history, Afro-Asian relations, and Islamic intellectual history.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |