
വെല്ലൂർ: അക്കാഡമിക്, ഗവേഷണ മേഖലകളിലെ മികവിന് സർവകലാശാല വിഭാഗത്തിൽ വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിക്ക്(വി.ഐ.ടി) കരിയേർസ്360 റിസർച്ച് എക്‌സലൻസ് അവാർഡ്. സർവകലാശാല, എൻജിനിയറിംഗ്, നിയമം, മെഡിസിൻ, മാനേജ്‌മെന്റ്, ഫാർമസി എന്നീ ആറ് മേഖലകളിലെ പ്രകടനം വിലയിരുത്തിയാണ് വി.ഐ.ടിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് മാനദണ്ഡങ്ങളും സ്‌കോപസ് ഗവേഷണ പ്രസിദ്ധീകരണങ്ങളും അടിസ്ഥാനമാക്കി 2020 മുതൽ 2025 വരെയുള്ള കാലയളവിലെ പ്രകടനമാണ് പരിശോധിച്ചത്. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ റിസർച്ച് ആൻഡ് ഇംപാക്‌ട് സമ്മിറ്റിൽ പുരസ്‌കാരം സമ്മാനിച്ചു. വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. സേകർ വിശ്വനാഥൻ ചടങ്ങിൽ പങ്കെടുത്തു. വി.ഐ.ടി വൈസ് ചാൻസലർ വി.എസ് കാഞ്ചന ബാസ്‌കരൻ പുരസ്കാരം ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |