SignIn
Kerala Kaumudi Online
Saturday, 11 July 2026 1.18 AM IST

പി.എം.രവീന്ദ്രനോടുള്ള ആദരമായി വടകരയിൽ സ്മരണാഞ്ജലി

sndp
എസ്.എൻ.ഡി.പി.യോഗം വടകര യൂണിയൻ,2001 ശാഖയും, ഫസ്റ്റ് ബെൽ നാടകക്കൂട്ടായ്മയും സംയുക്തമായി ശ്രീ നാരായണ എൽ.പി സ്‌ക്കൂളിൽ നടത്തിയ പി.എം.രവീന്ദ്രൻ സ്മരണാഞ്ജലി മുൻസിപ്പാലിറ്റി ചെയർമാൻ പി.കെ.ശശി ഉദ്ഘാടനം ചെയ്യുന്നു

വടകര: എസ്.എൻ.ഡി.പി.യോഗം വടകര യൂണിയൻ,2001 ശാഖയും, ഫസ്റ്റ് ബെൽ നാടകക്കൂട്ടായ്മയും സംയുക്തമായി ശ്രീ നാരായണ എൽ.പി സ്‌ക്കൂളിൽ നടത്തിയ സ്മരണാഞ്ജലി, പി.എം.രവീന്ദ്രനോടുള്ള ആദരമായി. രമേഷ് കാവിൽ രചിച്ച് പ്രേംകുമാർ വടകര ആലപിച്ച അനുസ്മരണ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. സൗമ്യനും,സമർപ്പണമനോഭാവത്തിന്റെ ഉദാത്തമായ മാതൃകയുമാണ് പി.എം.രവിയേട്ടനെന്ന് സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്ത മുൻസിപ്പാലിറ്റി ചെയർമാൻ പി.കെ.ശശി പറഞ്ഞു.

എസ്.എൻ.ഡി.പി.യോഗം വടകര യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു. പ്രേമാനന്ദസ്വാമികൾ, കെ.പി.സി.സി ജനറൽ സെക്രട്ടറി ഐ.മൂസ, ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതം പാറ, പ്രഫുൽ കൃഷ്ണ, പ്രൊഫ. കെ.കെ.മഹമൂദ്, സതീശൻ മാസ്റ്റർ, 2001 ശാഖ പ്രസിഡന്റ് കെ.കെ.ജനാർദ്ദനൻ,എടയത്ത് ശ്രീധരൻ,ടി.എൻ.കെ.ശശിധരൻ, പി.പി.രാജൻ, സോമൻ മാസ്റ്റർ മുതുവന, മണലിൽ മോഹൻ, ശ്രീ നാരായണ ഹയർ സെക്കൻഡറി സ്‌ക്കൂൾ പ്രിൻസിപ്പൽ ദിനേഷ് കരുവാൻകണ്ടി എന്നിവർ അനുസ്മരണം നടത്തി. പപ്പൻ നരിപ്പറ്റ സ്വാഗതവും ശാഖ സെക്രട്ടറി സുഗണേഷ് കുറ്റിയിൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL